ad
Deshabhimani

കേരള സംഗീത നാടക അക്കാദമി
പ്രൊഫഷണൽ നാടക മത്സരത്തിന്‌ തുടക്കം

nadakam thrissur

കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ പീപ്പിൾസ്‌ തിയറ്റേഴ്‌സ്‌ കായംകുളം അവതരിപ്പിച്ച അങ്ങാടിക്കുരുവികൾ എന്ന നാടകം

വെബ് ഡെസ്ക്

Published on Apr 20, 2026, 12:00 AM | 1 min read

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്‌ തുടക്കം. കെ ടി മുഹമ്മദ് തിയറ്ററിൽ വ്യാഴാഴ്‌ച വരെയാണ്‌ മത്സരം. അഞ്ച് ദിനങ്ങളിലായി പത്ത് നാടകങ്ങൾ അരങ്ങിലെത്തും. നാടക മത്സരം സംഗീത നാടക അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു.


അക്കാദമി നിർവാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് അധ്യക്ഷനായി. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ജില്ലാ കേന്ദ്രകലാസമിതി സെക്രട്ടറി വി ഡി പ്രേമപ്രസാദ്, അക്കാദമി നിർവാഹക സമിതി അംഗം സഹീർ അലി എന്നിവർ സംസാരിച്ചു. ഞായറാഴ്‌ച പീപ്പിൾസ് തിയറ്റേഴ്സിന്റെ അങ്ങാടിക്കുരുവികളും വള്ളുവനാട് ബ്രഹ്മയുടെ പകലിൽ മറഞ്ഞിരുന്നൊരാളും അരങ്ങേറി.


ഇന്ന് അരങ്ങിൽ


തിങ്കളാഴ്ച രാവിലെ 10.30ന് തിരുവനന്തപുരത്തെ അജന്ത തിയറ്റർ ഗ്രൂപ്പിന്റെ വംശം, വൈകിട്ട് ആറിന് കൊല്ലം അയനം നാടക വേദിയുടെ ഒറ്റമുറിയിലെ പെണ്ണ് നാടകങ്ങൾ അരങ്ങേറും. നാടകം ആരംഭിക്കുന്നതിന് അരമണിക്കൂർ മുന്പ്‌ മാത്രമേ പ്രവേശനം അനുവദിക്കൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home