കോഴിക്കോടിന്റെ പുതിയ സ്വതന്ത്ര ആർട് ഗ്യാലറി ഒരുങ്ങുന്നു; ഉദ്ഘാടന പ്രദർശനം ‘ഡിയർ വിൻസെന്റ്'

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ കലാ-സാംസ്കാരിക ഭൂപടത്തിലേക്ക് പുതിയൊരു അധ്യായം കൂട്ടിച്ചേർത്ത് 'ആത്മ ആർട്ട് ഗ്യാലറി' പ്രവർത്തനമാരംഭിക്കുന്നു. ആത്മ ഗ്ലോബൽ ആർട് മൂവ്‌മെന്റിന്റെ ഭാഗമായി 20ന് രാവിലെ 10:30-ന് ഗ്യാലറി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
ലോകപ്രശസ്ത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിനോടുള്ള ആദരസൂചകമായി ഒരുക്കുന്ന ‘ഡിയർ വിൻസെന്റ്’ എന്ന എക്സിബിഷനാണ് ആദ്യ പ്രദർശനം. വാൻഗോഗിന്റെ വർണ്ണവിസ്മയങ്ങളെയും ആശയങ്ങളെയും അടുത്തറിയാൻ സഹായിക്കുന്ന രീതിയിലാണ് പ്രദർശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.
ജോൺസ് മാത്യു ഉദ്ഘാടനംചെയ്യും. പ്രത്യേക സെഷനായി വൈകിട്ട് 5:30-ന് ജോൺസ് മാത്യു നയിക്കുന്ന ‘ആർട്ടിസ്റ്റിന്റെ ജീവിതവും പോരാട്ടവും'
എന്ന ചർച്ചാ പരിപാടി നടക്കും. 20 മുതൽ ഫെബ്രുവരി എട്ടുവരെ എല്ലാ ദിവസവും പ്രദർശനം ഉണ്ടായിരിക്കും.
ഒരു ചിത്രപ്രദർശനശാല എന്നതിലുപരി, കലയെക്കുറിച്ചുള്ള ചർച്ചകൾ, ചലച്ചിത്ര പ്രദർശനങ്ങൾ, സംഗീതം, സർഗ്ഗാത്മക വർക്ക്‌ഷോപ്പുകൾ എന്നിവയുമായി കോഴിക്കോട്ടെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രമായി ആത്മ ആർട്ട് ഗ്യാലറിയെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.











0 comments