ad
Deshabhimani

നിഹാര: ഇന്ത്യയിലെ ആദ്യത്തെ 'കുട്ടി' കശുമാവ്‌

nihara cashew
avatar
രവീന്ദ്രൻ തൊടീക്കളം

Published on Jul 10, 2026, 12:01 PM | 1 min read

ഇന്ത്യയിലെ ആദ്യത്തെ കുള്ളയിനം കശുമാവാണ് നിഹാര. പരമാവധി രണ്ടു മീറ്റർ ഉയരത്തിൽ വളരുന്നു. തണലിനെ ചെറുക്കാൻ ശേഷിയുള്ളതിനാൽ നിഹാര പുരയിട കൃഷിക്കും ഇടവിള കൃഷിക്കും യോജിച്ച ഇനമാണ്. നിലേശ്വരം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്നാണ് ഈയിനം പുറത്തിറക്കിയത്.


​​നടീലും പരിചരണവും


​മെയ് - ജൂൺ മാസമാണ് നടീലിനായി ഏറ്റവും അനുയോജ്യം. സെപ്തംബർ - ഒക്ടോബർ മാസത്തിൽ രാസവളം ചേർത്തുകൊടുക്കാം. വേനലിൽ ജലസേചനം വളർച്ച ത്വരിതപ്പെടുത്തുന്നതിന് സഹായിക്കും.


നന്നായി പരിപാലിച്ചാൽ മൂന്നാം വർഷംമുതൽ വിളവെടുക്കാൻ കഴിയും. പൂവിടൽ കഴിഞ്ഞാൽ 60 –70 ദിവസംകൊണ്ട് കശുവണ്ടി പാകമാകും. ഒരു കശുവണ്ടി അഞ്ചുമുതൽ ഏഴ് ഗ്രാംവരെ തൂക്കമുണ്ടാകും. ഒന്നേകാൽ ടൺ കശുവണ്ടി ഒരു ഹെക്ടറിൽനിന്ന്‌ ലഭിക്കും. ഒരു ഹെക്ടറിൽ 625 തൈകളും നടാം.


രണ്ട്, മൂന്ന് ഇഞ്ച് വലുപ്പത്തിലുള്ള രുചികരമായ കശുമാങ്ങകളും ഒരു ചെടിയിൽനിന്ന്‌ കിട്ടും. അമ്ലരസത്തോടുകൂടിയ ഈ പഴം രണ്ടു മൂന്നു ദിവസംവരെ സൂക്ഷിക്കാൻ കഴിയുമെന്നതും പ്രത്യേകത.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home