ad
Deshabhimani

print edition വീയപുരം ഫാമിൽ ഡ്രോൺ ഉപയോഗിച്ച്‌ വള പ്രയോഗം

Veeyapuram Farm

വീയപുരത്തെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രത്തിലെ നെൽപ്പാടത്ത് ഡ്രോൺ ഉപയോഗിച്ചുള്ള പോഷക മിശ്രിത വള പ്രയോഗം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 03, 2025, 09:59 AM | 1 min read

തകഴി > ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വീയപുരത്തെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രത്തിലെ നെൽപ്പാടത്ത് ഡ്രോൺ ഉപയോഗിച്ചുള്ള പോഷക മിശ്രിത വള പ്രയോഗം നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.


വീയപുരം ഫാമിൽ ആകെയുള്ള 50 ഏക്കറിലാണ് ഉമ ഇനത്തിലുള്ള നെൽകൃഷി. ഇതിൽ 20 ഏക്കർ പാടശേഖരത്തിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള നെൽകൃഷി ഈ വർഷം ചെയ്യുന്നത്. 30 ഏക്കർ പാടശേഖരത്തിൽ പാരമ്പര്യ രീതിയിലാണ് കൃഷി. കാർഷിക മേഖലയിൽ യന്ത്രവത്കരണത്തിലൂടെ ചെലവ് കുറക്കാനും വളങ്ങളുടെ ഉപയോഗ ക്ഷമത വർദ്ധിപ്പിക്കാൻ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീയപുരം ഫാമിലെ 50 ഏക്കറിലും നെൽകൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.


ഇലകളിൽ തളിക്കാൻ വേണ്ടി നിർമ്മിച്ച സൂഷ്മ മൂലക മിശ്രിതത്തിൽ മഗ്നീഷ്യം, സൾഫർ, ബോറോൺ, സിങ്ക്, കോപ്പർ, അയേൺ, മാംഗനീസ്, മോളിബ്ഡിനം എന്നിവ അടങ്ങിയിട്ടുണ്ട്. കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി ഗവേഷണ കേന്ദ്രം സാങ്കേതിക വിദ്യ പ്രകാരം നിർമിച്ച സമ്പൂർണ എന്ന മിശ്രിതമാണ് തളിച്ചത്. 5 ഗ്രാം സമ്പൂർണ്ണ കെ എ യൂ മൾട്ടിമിക്സ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഞാറ് പറിയ്ക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുൻപ് ചെടികളിൽ തളിച്ച് കൊടുക്കാം. വിതയ്ക്കുകയാണെങ്കിൽ വിത്ത് പാകി 20 ദിവസം കഴിയുമ്പോൾ തളിച്ച് കൊടുക്കാം.10 ഗ്രാം സന്പൂർണ്ണ കെ എ യു മൾട്ടിമിക്സ് 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഞാറ് പറിച്ച് നട്ട് 30,50 ദിവസത്തിൽ തളിച്ച് കൊടുക്കാം. അല്ലെങ്കിൽ വിതച്ച് 50, 70 ദിവസത്തിൽ തളിച്ചു കൊടുക്കാം.


ഉദ്‌ഘാടന പരിപാടിയിൽ ഫാം ഓഫീസർ ടിഎസ് വൃന്ദ അധ്യക്ഷയായി. ഫാം കൗൺസിൽ അംഗം കെ പി രഘു, എസ് ശ്രീകാന്ത്, ജി രാജേഷ്, പഞ്ചാബ് ഗുരുകാശി യൂണിവേഴ്സിറ്റി കോളേജ്‌ ട്രെയിനികളായ ആർ വിവേക്, ഹിമ ഹരിദാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home