ad
Deshabhimani

വിളകൾക്കൽപ്പം കുളിരേകാം

vaazha farming
avatar
വിഷ്‌ണു എസ്‌ പി

Published on Apr 17, 2026, 10:39 AM | 1 min read

മേടച്ചൂടിന്റെ കാഠിന്യം ഏറുകയാണ്‌. വേനൽമഴയുടെ കുറവുമുണ്ട്‌. എന്നിരുന്നാലും കാർഷികവിളകളെ സംരക്ഷിച്ചേ മതിയാകൂ.


പച്ചക്കറിവിളകൾ


ജലസേചനം ആവശ്യത്തിനുമാത്രംനൽകുക. രാവിലെയോ വൈകിട്ടോ മാത്രമായി ജലസേചനം ക്രമപ്പെടുത്തുക. ചെടികളിൽ തളിക്കുന്നതിനുപകരം ചുവട്ടിൽമാത്രം ജലസേചനം നൽകുന്നത് ജലനഷ്ടം കുറയ്ക്കും.


വരൾച്ചാപ്രതിരോധത്തിന് ‘വാം'


വെസിക്കുലാർ ആർബസ്കുലർ മൈക്കോറൈസ എന്നറിയപ്പെടുന്ന "വാം' ഒരുതരം കുമിളിന്റെയും വേരിന്റെയും സംയോജനമാണ്. ഇത് കൾച്ചർ രൂപത്തിൽ ലഭ്യമാണ്. പച്ചക്കറി വിത്തുകൾ, തൈകൾ നടുന്നതിനു മുന്പ്‌ ഒരുനുള്ള് "വാം' കൾച്ചർ കുഴികളിൽ ഇട്ടശേഷം അതിനുമുകളിൽ നടാം.


ചെടികളുടെ വേരിനു ചുറ്റും "വാം' ഒരു ആവരണമായി വളരുകയും ആഴത്തിൽ വളരുന്ന കുമിൾ വേരുകൾ മണ്ണിനടിയിൽനിന്ന്‌ ജലം ആഗിരണം ചെയ്ത്‌ ചെടികളെ ഒരുപരിധിവരെ വരൾച്ചയിൽനിന്ന്‌ സംരക്ഷിക്കും. കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളിലും കാർഷിക സർവകലാശാലയുടെ വിൽപ്പന കേന്ദ്രങ്ങളിലും "വാം' കൾച്ചർ ലഭ്യമാണ്.


ജീവാണു
ലായനി


പിങ്ക് പിഗ്മെന്റ്ഡ് ഫാക്കൽറ്റേറ്റീവ് മെത്തിലോട്രോഫ് (PPFM) എന്നറിയപ്പെടുന്ന ഈ സൂക്ഷ്മാണുക്കൾക്ക്‌ വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള കഴിവുമുണ്ട്. ഇത്‌ ഒരു മില്ലി ഒരുലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ തളിക്കണം. കൂടുതൽ വരണ്ട കാലാവസ്ഥ ആണെങ്കിൽ 20 മില്ലി ഒരുലിറ്റർ വെള്ളത്തിൽ എന്നതോതിൽ വൈകിട്ട്‌ തളിക്കാം. നേർപ്പിച്ച് ചാണകസ്ലറിയും ഇലകളിൽ തളിക്കാവുന്നതാണ്. ചാണകവും ശർക്കരയും ചേർത്താണിത്‌ നിർമിക്കുന്നത്‌. പച്ചക്കറിവിളകൾക്ക് ചുവട്ടിൽ ജൈവപുതപ്പ് ഉറപ്പാക്കുക.


വാഴ


ബാഷ്പീകരണ ജലനഷ്ടം കുറയ്ക്കുന്നതിന്‌ പഴുത്തതും കരിഞ്ഞതുമായ ഇലകൾ മുറിച്ചുമാറ്റുക. വാഴക്കന്നുകൾ നടുന്നതിനുമുമ്പ് 50 ഗ്രാം "വാം' കൾച്ചർ കുഴികളിൽ ഇട്ടശേഷം നടുക. കണിക ജലസേചനം വാഴക്കൃഷിക്ക്‌ ഫലപ്രദമാണ്. തടത്തിൽ പയർവർഗവിളകൾ ആവരണമായി വളർത്തി പുതയിടീൽ സാധ്യമാക്കാം.


തോട്ടവിളകൾ


തെങ്ങിന്‌ വേനൻക്കാലത്ത്‌ കണിക ജലസേചനം അഭികാമ്യം. പച്ചില വളച്ചെടികൾ തടങ്ങളിൽ ആവരണവിളയായി വളർത്തുക. റബർ, കുരുമുളക് തുടങ്ങിയവയ്‌ക്കും പ്രത്യേക പരിപാലനം വേണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home