ad
Deshabhimani

ന്യൂയോർക്ക് സിറ്റി മേയറായി മംദാനി ചുമതലയേറ്റു

mamdani
വെബ് ഡെസ്ക്

Published on Jan 01, 2026, 12:55 PM | 1 min read

ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ 112-ാമത് മേയറായി സോഹ്റാൻ മംദാനി ചുമതലയേറ്റു. മാൻഹട്ടനിലെ ചരിത്രപ്രസിദ്ധമായ പഴയ സിറ്റി ഹാൾ സബ്‌വേ സ്റ്റേഷനിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.


ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുത്തു. 34-കാരനായ മംദാനി ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ രണ്ടാമത്തെയാളാണ്. ഇന്ത്യൻ-ഉഗാണ്ടൻ പശ്ചാത്തലമുള്ള അദ്ദേഹം ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജൻ കൂടിയാണ്.


പഴയ സബ്‌വേ സ്റ്റേഷൻ സത്യപ്രതിജ്ഞയ്ക്കായി തെരഞ്ഞെടുത്തത് പ്രത്യേകമാണെന്ന് അദ്ദേഹം പറഞ്ഞു. "നഗരത്തെ ചലിപ്പിക്കുന്ന സാധാരണക്കാരായ തൊഴിലാളികളോടുള്ള എന്റെ പ്രതിബദ്ധതയുടെ അടയാളമാണിത്," എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.


Related News

പ്രശസ്ത ചലച്ചിത്ര സംവിധായിക മീര നായറുടെയും കൊളംബിയ സർവകലാശാലയിലെ പ്രൊഫസർ മഹ്മൂദ് മംദാനിയുടെയും മകനാണ്. ഉഗാണ്ടയിലെ കംപാലയിൽ ജനിച്ചു വളർന്ന അദ്ദേഹം ഏഴാം വയസ്സിൽ കുടുംബത്തോടൊപ്പം ന്യൂയോർക്കിലേക്ക് കുടിയേറി. 2018ലാണ് അമേരിക്കൻ പൗരത്വം നേടിയത്.


ഡെമോക്രാറ്റായ മംദാനി 2021 മുതൽ ക്വീൻസ് സംസ്ഥാനത്തു നിന്നുള്ള നിയമസഭാംഗമായിരുന്നു.


new york city mayor

നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലീവയെയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുവോമോയെയും പരാജയപ്പെടുത്തിയാണ് നിർണായക വിജയം നേടിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home