ഇസ്രയേൽ ഇറാൻ സംഘര്‍ഷം,ആക്രമണത്തിന് തയാറായി ഹൂതികളും

ഇറാന് പിന്തുണ നൽകുന്ന യെമനിലെ ഹൂതി വിമതര്‍ ഇസ്രായേലിന് നേരെയും ഷിപ്പിംഗ് റൂട്ടുകളിലും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇറാനിൽഅമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഹൂതി നേതൃത്വത്തിൽനിന്ന് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. രണ്ട് മുതിര്‍ന്ന ഹൂതിവിമത നേതാക്കളെ ഉദ്ധരിച്ചാണ് ഈ വിവരം. ആദ്യ ആക്രമണം"ഇന്ന് രാത്രി തന്നെ"ഉണ്ടായേക്കാം എന്നാണ് വാക്കുകൾ.
നേരത്തെ,ട്രംപ് ഭരണകൂരവുമായുള്ള ധാരണയുടെ ഭാഗമായി ഹൂതികൾ ചെങ്കടലിലെ ഷിപ്പിംഗ് റൂട്ടുകളിലെ ആക്രമണം നിര്‍ത്തിവച്ചിരുന്നു. ഇതിന് പകരമായി ഹൂതികള്‍ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണവും നിര്‍ത്തി. ഒക്ടോബറിൽ ഗാസയിൽ വെടിനിര്‍ത്തലിന് ശേഷംഇസ്രായേലിന് നേരെയുള്ള ആക്രമണവും ഉണ്ടായിട്ടില്ല.
ഇസ്രായേൽ ലക്ഷ്യമാക്കി ഹൂതികൾ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും റിപ്പോര്‍ട്ടുകൾ ഉണ്ട്. ഇതോടെ സമുദ്രത്തിൽ ഉൾപ്പെടെ മേഖലയിൽ മുഴുവൻ സംഘര്‍ഷം ബാധിക്കയാണ്.










0 comments