Deshabhimani

സനയിൽ വ്യോമാക്രമണം; 700ലധികം ഹൂതി വിമതർ കൊല്ലപ്പെട്ടെന്ന് യമൻ

Yemen.jpg
വെബ് ഡെസ്ക്

Published on Oct 04, 2026, 09:15 AM | 1 min read

സനാ: സനായിൽ വാൻ വ്യോമാക്രമണം നടത്തിയതായി യമൻ സൈന്യം. 257 ആക്രമണങ്ങൾ നടത്തി 700 ലധികം ഹൂതി വിമതരെ വധിച്ചെന്നാണ് യമൻ സൈന്യം അറിയിച്ചത്. യുദ്ധ വിമാനങ്ങളും, ഡ്രോണുകളും, ആർട്ടിലറികളും റോക്കറ്റ് ലോഞ്ചറുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.


തായിസ് നഗരത്തിന്റെ പടിഞ്ഞാറൻ മേഖല ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തെ സൈന്യം പ്രതിരോധിച്ചിരുന്നു. ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി പിന്തുണയുള്ള സർക്കാരിനൊപ്പം നിലയുറപ്പിച്ച സേനകളും തമ്മിലുള്ള സംഘർഷം 2022-ലെ വെടിനിർത്തൽ കരാറിനെത്തുടർന്ന് ഏറെക്കുറെ നിലച്ചിരുന്നു.


എന്നാൽ ഇറാനും അമേരിക്കയുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ വീണ്ടും ഇരുവരും യുദ്ധസമാനമായ സാഹചര്യത്തിലെത്തിയിരിക്കുകയാണ്. യമനിൽ ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി പിന്തുണയുള്ള സർക്കാർ സേനയും തമ്മിൽ പോരാട്ടം തുടരുന്നതിനിടെ സമാധാന ചർച്ചകൾ ആരംഭിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല.


അതേസമയം ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണമുണ്ടായി. ടാങ്കർ കപ്പലിന് നേരെയായിരുന്നു ആക്രമണം. രണ്ട് ദിവസത്തിനിടെ ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ കപ്പലാണ് ഇത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home