ad
Deshabhimani

print edition സഹകരണം ശക്തമാക്കാൻ 
ചൈനയും ഉത്തരകൊറിയയും

Xi Jinping Meets Kim Jong .jpg
വെബ് ഡെസ്ക്

Published on Jun 09, 2026, 12:01 AM | 1 min read

പ്യോങ്‌യാങ്‌: തന്ത്രപരമായ സഹകരണം ശക്തമാക്കാൻ ചൈനയും ഉത്തരകൊറിയയും തീരുമാനിച്ചു. തിങ്കളാഴ്‌ച രണ്ടുദിവസത്തെ സന്ദർശനത്തിന്‌ ഉത്തര കൊറിയയിൽ എത്തിയ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങും ഉത്തര കൊറിയൻ നേതാവ്‌ കിം ജോങ്‌ ഉന്നും തമ്മിലുള്ള കൂടിക്കാഴ്‌ചയിലാണ്‌ തീരുമാനം. വ്യാപാരം, കൃഷി, നിർമാണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ ചൈന തയ്യാറാണെന്ന് ഷി ജിൻപിങ് അറിയിച്ചു. ഇരുരാജ്യങ്ങളും തന്ത്രപരമായ സഹകരണം ശക്തമാക്കണമെന്നും പരമാധികാരവും സുരക്ഷാ താൽപ്പര്യങ്ങളും ദൃഢമായി സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം എത്രത്തോളം തകർക്കാനാവാത്തതാണെന്ന് ഈ സന്ദർശനം വ്യക്തമാക്കുന്നുവെന്ന് കിം ജോങ് ഉൻ പറഞ്ഞു.


ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും ഭാര്യ പെങ് ലിയുവാനും ഉത്തര കൊറിയയിൽ വൻ വരവേൽപ്പാണ്‌ നൽകിയത്‌. പ്യോങ്‌യാങ്‌ വിമാനത്താവളത്തിൽ ഉത്തര കൊറിയൻ നേതാവ്‌ കിം ജോങ് ഉന്നും ഭാര്യ റി സോൽ ജുവും ചേർന്നാണ് ഇരുവരേയും സ്വീകരിച്ചത്. പ്രധാന ചത്വരത്തിൽ ഷിക്ക് സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി. കുട്ടികളടക്കം ആയിരങ്ങൾ ബലൂണുകളുമേന്തി അഭിവാദ്യം ചെയ്തു. ഏഴ് വർഷത്തിനുശേഷമാണ് ഷി ഉത്തരകൊറിയയിൽ എത്തുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home