ad
Deshabhimani

എക്‌സിൽ സാങ്കേതിക തകരാർ; ലോഗിൻ ചെയ്യാൻ കഴിയാതെ ലക്ഷക്കണക്കിന് ഉപയോക്താക്കൾ

X.jpg
വെബ് ഡെസ്ക്

Published on Feb 16, 2026, 09:48 PM | 1 min read

ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് ആഗോളതലത്തിൽ നിശ്ചലമായി. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമായത്.


ലോഗിൻ ചെയ്യുന്നതിനും ഫീഡുകൾ റിഫ്രഷ് ചെയ്യുന്നതിനും പോസ്റ്റുകൾ പങ്കുവെക്കുന്നതിനും ഉപയോക്താക്കൾക്ക് തടസ്സം നേരിട്ടു. വെബ്‌സൈറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ഡൗൺ ഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം മൂവായിരത്തിലധികം പേർ തകരാർ റിപ്പോർട്ട് ചെയ്തു.


അമേരിക്കയിൽ ഏകദേശം 41,000-ത്തിലധികം റിപ്പോർട്ടുകളും യുണൈറ്റഡ് കിംഗ്ഡത്തിൽ പതിനായിരത്തിലധികം പരാതികളുമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ രേഖപ്പെടുത്തിയത്.


മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരുന്നു കൂടുതൽ പേർക്കും തടസ്സം നേരിട്ടത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന തടസ്സത്തിന് ശേഷം സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.


എന്നാൽ തകരാറിന്റെ കാരണം വ്യക്തമാക്കാൻ എക്സ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് എക്സ് ഇത്തരത്തിൽ വലിയ സാങ്കേതിക തകരാർ നേരിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home