സിന്ധു നദീജലകരാർ മരവിപ്പിക്കൽ: ഒന്നും ചെയ്യാനില്ല, മധ്യസ്ഥൻ മാത്രമെന്ന് ലോകബാങ്ക്


സ്വന്തം ലേഖകൻ
Published on May 09, 2025, 10:22 PM | 1 min read
ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നീക്കത്തിൽ ഇടപെടാനാകില്ലെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ. കരാറിൽ മധ്യസ്ഥൻ എന്നതിനപ്പുറം ഒരു പങ്കും വഹിക്കാനാകില്ലെന്നും വിഷയത്തിൽ ലോകബാങ്ക് ഇടപെടുമെന്നുമുള്ള റിപ്പോർട്ടുകൾ ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഏപ്രിൽ 24നാണ് ജലകരാർ ഇന്ത്യ മരവിപ്പിച്ചത്.സിന്ധു നദീജലകരാർ മരവിപ്പിക്കൽ: ഒന്നും ചെയ്യാനില്ല, മധ്യസ്ഥൻ മാത്രമെന്ന് ലോകബാങ്ക്
0 comments