print edition ഇന്ത്യയിൽനിന്ന് മനുഷ്യക്കടത്ത്; യുഎസിൽ യുവതിക്ക് കുറ്റംചുമത്തി

ന്യൂയോർക്ക്: ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് മനുഷ്യക്കടത്ത് നടത്തിയതിന് അറസ്റ്റിലായ ന്യൂയോർക്ക് സ്വദേശിയായ സ്റ്റേസി ടെയ്‌ലറിനെതിരെ അമേരിക്കൻ കോടതി കുറ്റംചുമത്തി. അന്താരാഷ്‌ട്ര മനുഷ്യക്കടത്ത് സംഘാംഗമായ സ്റ്റേസി ടെയ്‌ലർ ഇന്ത്യക്കാരെ കാനഡ അതിർത്തി വഴിയാണ് യുഎസിൽ എത്തിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ ജനുവരിയിൽ ന്യൂയോർക്കിൽ യുഎസ് ബോർഡർ പട്രോൾ ഏജന്റുമാരുടെ പരിശോധനയിൽ ടെയ്‌ലറുടെ വാഹനത്തിനുള്ളിൽ നാല് വിദേശ പൗരരെ കണ്ടെത്തി. ഇതിൽ മൂന്ന് ഇന്ത്യക്കാരും ഒരു കാനഡക്കാരനുമായിരുന്നു. തുടർന്നുള്ള പരിശോധനകളിലാണ് ടെയ്‌ലർ മനുഷ്യക്കടത്ത് സംഘാംഗമാണെന്ന് വ്യക്തമായതെന്ന് അന്വേഷക സംഘം കോടതിയെ അറിയിച്ചു.










0 comments