ഹസീനയെ വിട്ടുനൽകാതെ ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

താരിഖ് റഹ്‌മാൻ, ഷെയ്ഖ് ഹസീന
ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകാതെ ഇന്ത്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാൻ. ഇന്ത്യയിൽ അഭയംതേടിയ ഹസീനയെ എത്രയും വേഗം കൈമാറണമെന്നും ആവശ്യപ്പെട്ടു.
2024-ലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ഹസീനയ്‌ക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയിൽവച്ച് ഹസീന നടത്തിയ മാധ്യമ ഇടപെടലുകൾ ഇന്ത്യയുമായുള്ള ചർച്ചകളെ പ്രതികൂലമായി ബാധിച്ചുവെന്ന് ബംഗ്ലാദേശ് വിദേശ മന്ത്രാലയം അറിയിച്ചു. ഹസീനയെ വിട്ടുനൽകാനുള്ള അപേക്ഷ പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്.










0 comments