ad
Deshabhimani

യുഎസിൽ അത്താഴവിരുന്നിനിടെ വെടിയൊച്ച; പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്

America shots fired

വെടിയൊച്ച കേട്ടതോടെ ഹിൽട്ടണിന്റെ നിയന്ത്രണം സീക്രട്ട് സർവീസ് ഏറ്റെടുത്തു. (Photo Credit: ALEX WROBLEWSKI / AFP)

വെബ് ഡെസ്ക്

Published on Apr 26, 2026, 07:40 AM | 1 min read

വാഷിംഗ്ടൺ: ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ്റെ വാർഷിക വിരുന്നിനിടെ വെടിയൊച്ച. തൊട്ടുപിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ  സുരക്ഷിതനായി സ്ഥലത്ത് നിന്ന് മാറ്റി. അമേരിക്കയിലെ മറ്റ് ഉന്നത നേതാക്കളെ സംഭവസ്ഥലത്തുനിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെങ്കിലും ഒരാൾ വെടിയുതിർത്തതായി പൊലീസ് അറിയിച്ചു. 


വാഷിങ്ടണിലെ ഹിൽടണിൽ വെച്ചാണ് അത്താഴവിരുന്ന് നടന്നത്. അക്രമിയെ അറസ്റ്റ് ചെയ്തതായും അരമണിക്കൂറിനുള്ളിൽ പത്രസമ്മേളനം നടത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.


നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത വിരുന്നിനിടെ എട്ട് തവണ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ഇതൊടെ സ്ഥലത്തെ നിയന്ത്രണം സീക്രട്ട് സർവീസ് ഏറ്റെടുത്തു. പ്രസിഡന്റ് ട്രംപ്, പ്രഥമ വനിത മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരുൾപ്പെടുന്ന പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home