Deshabhimani

print edition പശ്‌ചിമേഷ്യ
ഭീതിയിൽ

Saudi.jpg
avatar
അനസ് യാസിന്‍

Published on Sep 21, 2026, 01:30 AM | 1 min read

മനാമ: സൗദി അറേബ്യ തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ട് ഹൂതികള്‍ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയതോടെ പശ്‌ചിമേഷ്യയിൽ ഭീതി പടരുന്നു. മേഖലയിൽ സംഘർഷം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് അമേരിക്ക പ‍ൗരന്മാർക്ക്‌ മുന്നറിയിപ്പ്‌ നൽകി.


റിയാദ് ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണത്തിൽ കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപത്തെ സൗദി അരാംകോയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തമുണ്ടായി. വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടു. മണിക്കൂറുകള്‍ക്കുശേഷം അഗ്‌നിശമന സേനാംഗങ്ങള്‍ തീയണച്ചതോടെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായത്‌. ശനി പുലര്‍ച്ചെ മൂന്നോടെ ഹ‍ൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ചെറുത്തതായി സൗദി സൈനിക സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.


പ്രതിസന്ധി പരിഹരിക്കാന്‍ സൗദി, യമനില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഒമാൻ വഴി സമര്‍പ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താല്‍ക്കാലികമായി സൈനിക നടപടികള്‍ പൂര്‍ണമായി നിര്‍ത്തിവെക്കാനും യമനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സൗദി താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ സൗദിയുടെ സൈനിക പിന്മാറ്റവും ഉപരോധം പൂര്‍ണമായി അവസാനിപ്പിക്കുന്ന കരാറുമാണ് വേണ്ടതെന്ന്‌ ഹൂതികൾ പ്രതികരിച്ചു. നയതന്ത്ര ചര്‍ച്ചകള്‍ നടക്കുമ്പോഴും യമനിലെ വിവിധ മേഖലകളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.


അതിനിടെ, സ‍ൗദി സേനയെ സാങ്കേതികമായി സഹായിക്കാൻ തയ്യാറാണെന്ന്‌ തുർക്കിയ അറിയിച്ചു. എന്നാൽ നേരിട്ടുള്ള സംഘർഷത്തിൽ പങ്കാളിയാകില്ല. സൗദിയെ ഏതുതരത്തിലും സഹായിക്കാൻ തയ്യാറാണെന്ന്‌ പാകിസ്ഥാനും അറിയിച്ചു. സ‍ൗദി അറേബ്യയ്‌ക്കെതിരായ ഹൂതികളുടെ ആക്രമണത്തെ ഖത്തർ, കുവൈത്ത്, ജോർദാൻ, ഇ‍ൗജിപ്‌ത്‌ തുടങ്ങിയ രാജ്യങ്ങളും ജിസിസി, മുസ്ലിം വേൾഡ് ലീഗ്, ഐക്യരാഷ്ട്രസഭ എന്നീ സംഘടനകളും അപലപിച്ചു.


പാക്‌ മന്ത്രി 
തെഹ്‌റാനിൽ


ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ സമാധാന ചർച്ചകൾക്ക്‌ മധ്യസ്ഥം വഹിക്കുന്ന പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹസിൻ നഖ്‌വി ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home