print edition വാഷിങ്‌ടൺ പോസ്റ്റിലെ സിഇഒയും രാജിവച്ചു

വാഷിങ്‌ടൺ
വാഷിങ്‌ടൺ പോസ്റ്റിലെ കൂട്ടപിരിച്ചുവിടലിന് പിറകെ, രാജിവയ്ക്കുന്നതായി അറിയിച്ച് സിഇഒ വിൽ ലൂയിസ്. ബുധനാഴ്ചയാണ് മൂന്നിൽ ഒന്ന് തൊഴിലാളികളെ പിരിച്ചുവിടുകയാണെന്ന് മാധ്യമസ്ഥാപനം അറിയിച്ചത്.
വാഷിങ്‌ടൺ പോസ്റ്റിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ജെഫ് ഡോണോറീഹോയെ സിഇഒയായി നിയമിച്ചു. കൂട്ടപിരിച്ചുവിടലിൽ സ്‌പോർട്‌സ് വിഭാഗം പൂർണമായി ഇല്ലാതായി. വിദേശ, മെട്രോ റിപ്പോർട്ടിങ്ങിനുള്ള പണവും ഗണ്യമായി കുറച്ചു. ഫേ-ാട്ടോഗ്രാഫർമാരെയും പിരിച്ചുവിട്ടു. പത്ര ആസ്ഥാനത്ത് ജീവനക്കാര്‍ പ്രതിഷേധിച്ചു.









0 comments