വാഷിങ്ടൺ അത്താഴവിരുന്നിനിടയിലെ വെടിവെപ്പ്; പ്രതി അറസ്റ്റിൽ

വാഷിങ്ടണിൽ വെടിവെപ്പ് നടത്തിയ പ്രതിയെന്ന് സംശയിക്കുന്ന കോൾ തോമസ് അലനെ പെലീസ് അറസ്റ്റ് ചെയ്യുന്നു. (Photo Credit: @REALDONALDTRUMP / TRUTH SOCIAL / AFP)
വാഷിങ്ടൺ : യുഎസിൽ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ്റെ വാർഷിക വിരുന്നിനിടെ വെടിയുതിർത്തയാളെ തിരിച്ചറിഞ്ഞു. 31 വയസുകരാനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പങ്കുവച്ചു.
കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ ഒരു അധ്യാപകനാണെന്നാണ് പൊലീസിന്റെ പ്രഥമിക കണ്ടെത്തൽ. എന്നാൽ ഇത്തരമൊരു ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
മാധ്യമപ്രവർത്തകർക്കായി വിരുന്നൊരുക്കിയ വാഷിങ്ടണിലെ ഹോട്ടൽ ഹിൽട്ടണിന്റെ ചെക്ക് പോയിന്റിൽ അക്രമി തോക്കുമായി കടന്നുവരുന്നതും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെക്കാൻ ശ്രമിക്കുന്നതുമായുള്ള സിസിടിവി ദൃശ്യങ്ങളും ട്രംപ് പുറത്തുവിട്ടിട്ടുണ്ട്. ശനിയാഴ്ച അമേരിക്കൻ സമയം രാത്രി എട്ടരയോടെയാണ് ആക്രമണമുണ്ടായത്.
നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത വിരുന്നിനിടെ എട്ട് തവണ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ഇതൊടെ സ്ഥലത്തെ നിയന്ത്രണം സീക്രട്ട് സർവീസ് ഏറ്റെടുത്തു. പ്രസിഡന്റ് ട്രംപ്, പ്രഥമ വനിത മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരുൾപ്പെടുന്ന പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്.










0 comments