ad
Deshabhimani

റഷ്യയില്‍ 600 വര്‍ഷത്തിനുശേഷം 
അഗ്നിപർവത 
സ്‌ഫോടനം

volcano erupts for first time in centuries in russia
വെബ് ഡെസ്ക്

Published on Aug 04, 2025, 03:18 AM | 1 min read


മോസ്‌കോ

600 വർഷത്തിനുശേഷം റഷ്യയിൽ അഗ്നിപർവത സ്‌ഫോടനം. കാംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതത്തിലാണ്‌ ശനിയാഴ്‌ച അർധരാത്രിയിൽ സ്‌ഫോടനമുണ്ടായത്‌. അഗ്നിപർവ്വത സ്‌ഫോടനത്തെ തുടർന്നുണ്ടായ പുക 6,000 മീറ്റർ വ്യാപിച്ചതായും ഇത്‌ വ്യോമ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചതായും അധികൃതർ അറിയിച്ചു.


ബുധനാഴ്‌ച റഷ്യയിലുണ്ടായ ഭൂകമ്പമാണ്അഗ്നിപർവ്വത സ്‌ഫോടനത്തിന് വഴിവെച്ചതെന്ന് കരുതുന്നു.1425 ലാണ്‌ ഇതിനുമുമ്പ്‌ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതത്തിൽ സ്‌ഫോടനമുണ്ടായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home