print edition ഉപരാഷ്‌ട്രപതി ശ്രീലങ്കൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തി

കൊളംബോ: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ കൊളംബോയിൽ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയുമായി കൂടിക്കാഴ്ച നടത്തി. ഭവന നിർമാണ പദ്ധതി, മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്‌തു. ദ്വിദിന സന്ദർശനത്തിനായി ഞായറാഴ്ച രാവിലെ കൊളംബോയിലെത്തിയ രാധാകൃഷ്ണനെ ശ്രീലങ്കൻ കായിക മന്ത്രി സുനിൽ കുമാര ഗാമേജ് സ്വീകരിച്ചു. ദിത്വ ചുഴലിക്കാറ്റിനെത്തുടർന്ന് ഇന്ത്യ നൽകിയ സഹായമുൾപ്പെടെ ശ്രീലങ്കയിൽ പുരോഗമിക്കുന്ന വിവിധ ഇന്ത്യൻ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് ദിസനായകയുമായി അദ്ദേഹം സംസാരിച്ചു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രവാസി സംഗമത്തിലും സംസാരിച്ചു.
ഇന്ത്യ– -ശ്രീലങ്ക ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് ഫലപ്രദമായ ചർച്ചകൾ നടന്നതായി ഉപരാഷ്‌ട്രപതി സമൂഹമാധ്യമത്തിൽ കുറിച്ചു. സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ വിവിധ ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ഭവന നിർമാണ പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി തമിഴ് സമൂഹത്തിനായി നിർമ്മിച്ച വീടുകളുടെ കൈമാറ്റം ഉപരാഷ്‌ട്രപതി ഓൺലൈനായി നിർവഹിക്കും.










0 comments