ad
Deshabhimani

സമാധാന നൊബേൽ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീനയ്ക്ക്

maria corina machado
വെബ് ഡെസ്ക്

Published on Oct 10, 2025, 03:01 PM | 1 min read

സ്റ്റോക്ക്ഹോം : 2025ലെ സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊറീന. അമേരിക്കയുടെ പിന്തുണയോടെ വെനസ്വേലയിലെ ജനാധിപത്യ സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ നയിക്കുന്നതിനു പിന്നാലെയാണ് മരിയയിക്ക് സമാധാനത്തിനുള്ള നൊബേൽ നൽകിയത്. പലസതീൻ വിഷയത്തിലടക്കം മൗനം പാലിച്ച നേതാവിനാണ് ഈ വർഷത്തെ സമാധാന നൊബേൽ സമ്മാനിച്ചത്.


നൊബേൽ പുരസ്കാരം തനിക്ക് നൽകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ‌ ട്രംപിന് നൊബേൽ സമ്മാനിച്ചില്ലെങ്കിലും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളിൽ ട്രംപിനൊപ്പം ചേർന്നു നിൽക്കുന്ന നേതാവിനാണ് നൊബേൽ നൽകിയത്. ഇത് പുരസ്കാരത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ചോദ്യങ്ങളുയർത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home