ad
Deshabhimani

print edition വെനസ്വേലയിൽ 
ഒക്ടോബർ 11-ന് 
ജനഹിത പരിശോധന

Venezuela.jpg

വെനസ്വേലൻ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് 
ജനങ്ങളുമായി സംവദിക്കുന്നു

വെബ് ഡെസ്ക്

Published on Aug 18, 2026, 01:30 AM | 1 min read

കാരക്കസ്: വെനസ്വേലയിൽ ജനപങ്കാളിത്തത്തോടെ പ്രാദേശിക വികസന പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനുള്ള ദേശീയ ഹിതപരിശോധന ഒക്ടോബർ 11-ന് നടക്കും. കമ്യൂണിറ്റി കൗൺസിലുകൾക്കും മറ്റ് പ്രാദേശിക കൂട്ടായ്മകൾക്കുമൊപ്പം ഇതാദ്യമായി ഫ്ലാറ്റ് അസോസിയേഷനുകളും (കൊണ്ടോമിനിയം ബോർഡുകൾ) ഹിതപരിശോധനയുടെ ഭാഗമാകുമെന്ന് ആക്ടിങ് പ്രസിഡന്റുമായ ഡെൽസി റോഡ്രിഗസ് അറിയിച്ചു.


ഹിതപരിശോധനയിലൂടെ ജനങ്ങൾ നേരിട്ടാണ് തങ്ങളുടെ പ്രദേശത്തെ മുൻഗണനാ പദ്ധതികൾ നിശ്ചയിക്കുന്നത്. ഈ പദ്ധതികൾക്ക് സർക്കാർ ഫണ്ട് അനുവദിക്കും. സാധാരണ ജനങ്ങളിലേക്ക് ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണവും വിഭവവിതരണവും സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന്‌ കാരക്കാസിൽ നടന്ന ചടങ്ങിൽ ഡെൽസി റോഡ്രിഗസ് പറഞ്ഞു. നാലു മേഖലകളിലെ 157 ഫ്ലാറ്റ് അസോസിയേഷനുകൾക്കുള്ള ധനസഹായ വിതരണം ചടങ്ങിൽ നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home