ad
Deshabhimani

print edition സാമ്പത്തിക വളർച്ചയുടെ 
പാതയിൽ വെനസ്വേല

 Delcy Rodriguez

ഡെൽസി റോഡ്രിഗസ് | Photo: AFP

വെബ് ഡെസ്ക്

Published on Apr 10, 2026, 12:26 AM | 1 min read

കരാക്കസ്: അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളെത്തുടർന്നുണ്ടായ പ്രതിസന്ധികളിൽനിന്ന് വെനസ്വേല സുസ്ഥിര വളർച്ച കൈവരിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്. സാമ്പത്തിക വീണ്ടെടുപ്പിനും വളർച്ചയ്ക്കും മുൻഗണന നൽകുന്ന പുതിയ കർമപദ്ധതികൾ അവർ പ്രഖ്യാപിച്ചു.


ഉപരോധങ്ങൾ മൂലമുണ്ടായ വെല്ലുവിളികളെ അതിജീവിച്ച് രാജ്യം തുടർച്ചയായ പാദങ്ങളിൽ സാമ്പത്തികവളർച്ച രേഖപ്പെടുത്തിയതായും സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത രാജ്യമാകെ ഉറപ്പാക്കി. യുഎസിന്റെ ഉപരോധം വെനസ്വേലയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തെയും ജനങ്ങളുടെ ക്രയശേഷിയെയും സാരമായി ബാധിച്ചെന്നും റോഡ്രിഗസ് ചൂണ്ടിക്കാട്ടി.


വിദേശരാജ്യങ്ങളിൽ തടഞ്ഞുവച്ചിരിക്കുന്ന വെനസ്വേലയുടെ ഫണ്ടുകൾ തിരിച്ചുലഭിച്ചാലുടൻ രാജ്യത്തെ ഹൈഡ്രോകാർബൺ, ഖനന മേഖലകളുടെ വികസനത്തിനായി വിനിയോഗിക്കും. തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കും. വൈദ്യുതി, കുടിവെള്ളം, റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സ്‌കൂളുകളും ആശുപത്രികളും നവീകരിക്കുമെന്നും അവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home