യുഎസിന്‍റേത് കാലഹരണപ്പെട്ട സ്വപ്നം; ഉത്തരകൊറിയയുടെ ആണവനിരായൂധീകരണം നടക്കില്ലെന്ന് കിം യോ ജോങ്

കിം യോ ജോങ് | image: AFP
പോങ്യാങ് : ഉത്തരകൊറിയയുടെ ആണവനിരായൂധീകരണം അമേരിക്കയുടെ കാലഹരണപ്പെട്ട സ്വപ്നമാണെന്ന് പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ സഹോദരിയും നേതാവുമായ കിം യോ ജോങ്.
'രാജ്യം ആണവായുധങ്ങൾ ഉപേക്ഷിക്കുന്നുവെന്നത് ഒരിക്കൽ പോലും ചർച്ചയായി വന്നിട്ടില്ല. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ കാര്യമാണത്. അമേരിക്കയുടെ ഏകപക്ഷീയമായ പ്രസ്തവന കൊണ്ട് മാത്രം ഇതിൽ മാറ്റമൊന്നുമുണ്ടാകില്ല. അതിനാൽ അമേരിക്ക അവരുടെ നടക്കാത്ത സ്വപ്നം ഉപേക്ഷിക്കണം', കിം യോ ജോങ് പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഷി ജിൻ പിങ് ഉത്തരകൊറിയയിലെത്താനിരിക്കെയാണ് കിം യോ ജോങിന്റെ വ്യക്തമാക്കൽ. ആണവനിരായൂധീകരണം ചൈനയുമായി ഉത്തരകൊറിയ ചർച്ചകൾ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.










0 comments