print edition വിസാ നിയമങ്ങളിൽ മാറ്റം: വിദ്യാർഥികൾ 15നകം തിരിച്ചെത്തണമെന്ന് യുഎസ് സർവകലാശാലകൾ

വാഷിങ്‌ടൺ: വിസാ നിയമങ്ങളിൽ മാറ്റങ്ങൾ പ്രാബല്യത്തിലാകുന്ന സെപ്‌തംബർ 15-ന് മുൻപ് വിദേശ വിദ്യാർഥികൾ അമേരിക്കയിൽ തിരിച്ചെത്തണമെന്ന് യുഎസ് സർവകലാശാലകൾ നിർദേശം നൽകി. നാലു വർഷത്തെ പരിധി അടക്കമുള്ള നിയന്ത്രണങ്ങൾ നിലവിലുള്ള വിദ്യാർഥികൾക്കും പിന്നീട് എത്തുന്നവർക്കും വ്യത്യസ്ത രീതിയിലാണ് ബാധകമാകുക. അതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് ക്യാമ്പസ് പ്രോഗ്രാമുകളിൽ ചേർന്ന ഫിക്സഡ് ടേം വിസയിലുള്ള വിദ്യാർഥികളോട് വേഗത്തിൽ തിരിച്ചെത്താൻ ഹാർവാഡ് കൊളംബിയ, ഷിക്കാഗോ, ജോർജ് ടൗൺ, ഒഹായോ സ്റ്റേറ്റ് തുടങ്ങിയ സർവകലാശാലകൾ ജാഗ്രതാനിർദ്ദേശം നൽകിയത്.









0 comments