print edition തയ്‌വാന് യുഎസ് ആയുധങ്ങൾ

വാഷിങ്‌ടൺ
തയ്‌വാനുമായി ഒരു ലക്ഷം കോടി രൂപയുടെ ആയുധ പാക്കേജ് പ്രഖ്യാപിച്ച് അമേരിക്ക. ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റുകൾ (ഹിമാർസ്), ഹൗവിറ്റ്സർ ആർട്ടിലറി, ആന്റി-ടാങ്ക് മിസൈലുകൾ, സൂയിസൈഡ് ഡ്രോണുകൾ, മിലിട്ടറി സോഫ്റ്റ്‌വെയർ, നിരീക്ഷണ ഡ്രോണുകൾ തുടങ്ങിയവ തയ്‌വാന് നൽകും. തയ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തെ നവംബറിൽ പ്രഖ്യാപിച്ച പ്രതിരോധ ബജറ്റിന്റെ ഭാഗമായുള്ള ഇടപാടിനാണ് യുഎസ് അംഗീകാരം നൽകിയത്. ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്ക തയ്‌വാന് ആയുധങ്ങൾ നൽകുന്നത് മേഖലയിലെ സ്ഥിതി രൂക്ഷമാക്കും.









0 comments