ad
Deshabhimani

print edition ആയുധങ്ങൾ 
വാങ്ങാൻ 
പാകിസ്ഥാന്‌ 
യുഎസ്‌ സഹായം

donald trump
വെബ് ഡെസ്ക്

Published on Dec 13, 2025, 12:00 AM | 1 min read


വാഷിങ്ടൺ

ആയുധങ്ങൾ വാങ്ങാൻ പാകിസ്ഥാന് 68.6 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2040വരെ ഉപയോഗിക്കാവുന്ന എഫ്-16 യുദ്ധവിമാനങ്ങള്‍ നവീകരിക്കാനും പരിപാലിക്കാനും ഉൾപ്പെടെയാണ്‌ തുക അനുവദിച്ചിരിക്കുന്നത്.


ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റ് പദ്ധതികളിലും യുഎസുമായി സഹകരിക്കാന്‍ പാകിസ്ഥാന് ഈ കരാര്‍ ഉപയോഗപ്രദമാകുമെന്ന് യുഎസ്‌ ഡിഫന്‍സ് സെക്യൂരിറ്റി കോ ഓപറേഷന്‍ ഏജന്‍സി പറഞ്ഞു. യുദ്ധഭൂമിയിൽനിന്ന്‌ തത്സമയം വിവരങ്ങൾ കൈമാറാനുള്ള സംവിധാനങ്ങളും അമേരിക്ക പാകിസ്ഥാന്‌ നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home