print edition 30 ഇന്ത്യന്‍ ട്രക്ക് ഡ്രൈവർമാരെക്കൂടി അമേരിക്ക നാടുകടത്തും

Photo Credit: Wikimedia Commons
ന്യൂയോർക്ക്: കുടിയേറ്റവിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക 30 ഇന്ത്യന്‍ ട്രക്ക് ഡ്രൈവർമാരെ ഉടന്‍ നാടുകടത്തും. തൊഴില്‍ രേഖകള്‍ കാലികമല്ലെന്ന പേരിലാണ് നടപടി. ഇതില്‍ പലരും ദശകങ്ങളായി അമേരിക്കയില്‍ ട്രക്ക് ഓടിക്കുന്നവരാണ്.
അരിസോണയിലെ യുമാ സെക്ടറില്‍ അതിര്‍ത്തി പരിശോധകരാണ് കഴിഞ്ഞയാഴ്ച ഇവരടക്കം 52 ഡ്രൈവര്‍മാരെ അറസ്റ്റുചെയ്തത്. ഇതിൽ 36 പേർ സെമി ട്രക്കുകൾ ഓടിക്കുന്നവരാണ്. ഇവരില്‍ മുപ്പതുപേര്‍ ഇന്ത്യക്കാരാണ്. ബാക്കി ആറ് പേർ മെക്സിക്കോ, എൽ സാൽദോർ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരില്‍ ഏറെക്കുറെ എല്ലാവര്‍ക്കും കാലിഫോർണിയ, ന്യൂയോർക്ക്, വാഷിംഗ്ടൺ, വിർജീനിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകൾ ഉണ്ട്.
എന്നാല്‍ ബൈഡന്‍ ഭരണകാലത്തെ രേഖകള്‍ കാലഹരണപ്പെട്ടെന്ന പേരിലാണ് നടപടി. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാരെ നാടുകടത്താന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ പ്രത്യേകനിര്‍ദേശം നല്‍കിയിരുന്നു.










0 comments