ad
Deshabhimani

യുദ്ധം പൂർണമായി അവസാനിക്കണം: യുഎസിന് പുതിയ സമാധാന നിർദേശങ്ങൾ അയച്ച് ഇറാൻ

US Iran Coflicts
വെബ് ഡെസ്ക്

Published on May 03, 2026, 08:33 PM | 1 min read

തെഹ്റാൻ: യുഎസിന് സമർപ്പിക്കാനുള്ള ഇറാന്റെ പുതിയ സമാധാന ശ്രമങ്ങൾക്കുള്ള നിർദ്ദേശങ്ങൾ പുറത്ത്. മൂന്ന് പ്രധാന ഘട്ടമാണ് ഇറാനുള്ളതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു . 30 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിക്കുന്നത് സംബന്ധിച്ചുള്ള നിർദേശങ്ങളാണ് ഇറാൻ പാകിസ്ഥാൻ വഴി യുഎസിന്ൽ‌ നകിയിരിക്കുന്നത്.


ഇസ്രയേലിൽ നിന്നടക്കം ഒരു തരത്തിലുമുള്ള അക്രമമുണ്ടാകരുത്. ഒരു തരത്തിലും യുദ്ധത്തിലേക്ക് തിരിച്ചുപോകരുത്. പൂർണമായും പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുന്ന സ്ഥിതിയുണ്ടാകണം. ആദ്യ ഘട്ടത്തിൽ ഹോർമുസ് കടലിടുക്ക് ക്രമേണ തുറക്കുകയും ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് ഉപരോധം പിൻവലിക്കുകയും ചെയ്യും. കടൽ മൈനുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ഇറാൻ ഏറ്റെടുക്കും തുടങ്ങിയ നിർ‌ദേശങ്ങളാണ് ഇറാൻ‌ സമാധാന ചര്‌ച്ചകൾക്കായി നൽകിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home