ad
Deshabhimani

ട്രംപ് തുടരുന്ന വിദ്വേഷം;ഗുസ്താവോ പെട്രോയ്ക്ക്‌ ഉപരോധം ഏർപ്പെടുത്തി അമേരിക്ക

Gustavo Petro and trump
വെബ് ഡെസ്ക്

Published on Oct 25, 2025, 09:11 PM | 1 min read

വാഷിങ്ടൺ: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക്‌ ഉപരോധം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെട്രോയുടെ വിസ റദ്ദാക്കുമെന്ന മുന്നറിയിപ്പ് വന്ന് ഒരു മാസത്തിനകമാണ് ഉപരോധം ഏർപ്പെടുത്തൽ.


യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്കിന് പെട്രോ കാരണമാകുന്നു എന്നാരോപിച്ചാണ് നടപടി. എന്നാൽ പതിറ്റാണ്ടുകളായി ലഹരിക്കെതിരെ താൻ പോരാടുകയാണെന്നും ഉപരോധത്തിനെതിരെ യുഎസ് കോടതിയെ സമീപിക്കുമെന്നും പെട്രോ തിരിച്ചടിച്ചു. പെട്രോക്ക് എതിരായ നടപടിയെ വിമർശിച്ച് ഇതിനോടകം നിരവധിപേർ രംഗത്ത് വന്നു.


മുൻപ് പെട്രോയുടെ വിസ റദ്ദാക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നടപടി ആരംഭിച്ചിരുന്നു. ന്യൂയോർക്കിലെ തെരുവിൽ സംഘടിപ്പിച്ച പലസ്തീൻ അനുകൂല പരിപാടിയിൽ സംസാരിക്കുന്നതിന്റെ വീഡിയോ പെട്രോ പങ്കുവെച്ചതായിരുന്നു അന്നത്തെ വിഷയം. ഐക്യരാഷ്ട്രസഭയുടെ ചർച്ചയിൽ പങ്കെടുക്കാനായാണ് പെട്രോ ന്യൂയോർക്കിൽ എത്തിയത്. തങ്ങളുടെ തോക്കുകൾ മനുഷ്യത്വത്തിന് നേരെ ചൂണ്ടരുതെന്നും പെട്രോ പറഞ്ഞിരുന്നു. 'യുഎസ് സൈനികർ ട്രംപിന്റെ ഉത്തരവ് അനുസരിക്കരുത്, മറിച്ച് മനുഷ്യത്വത്തിന്റെ ഉത്തരവ് അനുസരിക്കൂ' എന്ന് പെട്രോ പറഞ്ഞു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ ഇസ്രയേലിനെ നവ നാസികൾ എന്നാണ് പെട്രോ വിശേഷിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home