print edition ക്യൂബൻ നേതാക്കൾക്ക് ഉപരോധമേർപ്പെടുത്തി യുഎസ്

ഹവാന: ക്യൂബൻ നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും വിവിധ സ്ഥാപനങ്ങൾക്കുമെതിരെ പുതിയ സാമ്പത്തിക ഉപരോധമേർപ്പെടുത്തി അമേരിക്ക. ക്യൂബൻ പ്രസിഡന്റ് മിഗുൽ ഡയസ് കാനൽ, ഭാര്യ ലിസ് ക്വസ്റ്റ, മകൻ മാനുവൽ അനിഡോ ക്വസ്റ്റ, മുൻ പ്രസിഡന്റ് റൗൾ കാസ്‌ട്രോയുടെ മകൻ കേണൽ അലജാൻഡ്രോ കാസ്‌ട്രോ എസ്‌പിൻ, കൊച്ചുമകൻ റൗൾ അലജാൻഡ്രോ കാസ്‌ട്രോ കാലിസ് തുടങ്ങിയവർക്കാണ് അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്.
ക്യൂബയുടെ വിപ്ലവ സായുധ സേനാ മന്ത്രാലയത്തെയും കമ്മിറ്റീസ് ഫോർ ദി ഡിഫൻസ് ഓഫ് ദി റവല്യൂഷൻ സംഘടനയെയും ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തി. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളുമായും സ്ഥാപനങ്ങളുമായും ഇടപാടുകൾ നടത്തുന്നത് വിലക്കി. അമേരിക്കയുടെ ഇത്തരം ആക്രമണോത്സുകമായ നീക്കങ്ങളെ രാജ്യം ശക്തമായി പ്രതിരോധിക്കുമെന്ന് പ്രസിഡന്റ് മിഗുൽ ഡയസ് കാനൽ പ്രതികരിച്ചു.










0 comments