ad
Deshabhimani

​ഗ്രീൻലാൻഡ് സ്വന്തമാക്കാൻ പുതിയ കരാറുമായി ട്രംപ്; സൈനിക സാന്നിധ്യം ശക്തമാക്കും

Denmark US Agreement

പുതിയ പ്രതിരോധ കരാറിൽ ഒപ്പുവച്ച ശേഷം ഡൊണാൾഡ് ട്രംപ് | Photo by REUTERS

വെബ് ഡെസ്ക്

Published on Sep 23, 2026, 08:41 AM | 1 min read

ന്യൂയോർക്ക് : ​ആർട്ടിക് മേഖല കൈയടുക്കകയെന്ന അമേരിക്കയുടെ സാമ്രാജ്യത്വ അജണ്ടക്ക് കരുത്തേകുന്ന പുതിയ പ്രതിരോധ കരാറിൽ ഒപ്പുവച്ച് ഗ്രീൻലാൻഡും ഡെന്മാർക്കും. ​ഗ്രീൻലാൻഡിലും ആർട്ടിക് മേഖലയിലും യുഎസിന്റെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതാണ് പ്രതിരോധ കരാർ. ​ഗ്രീൻലാൻഡ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് പിന്മാറിയെങ്കിലും സൈനിക അധികാരം കൈക്കലാക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. ​ഗ്രീൻലാൻഡിന്റെ സുരക്ഷ ചുമതലയിൽ അമേരിക്കയ്ക്ക് കൂടുതൽ പങ്കാളിത്തം നൽകുന്ന കരാറിന്റെ പ്രധാന ലക്ഷ്യം ​ഗ്രീൻലാൻഡിലേക്ക് കടന്നുകയറ്റം നടത്തുകയെന്നതാണ്.


പ്രതിരോധ കരാർ നിലവിൽ വന്നാൽ ഗ്രീൻലാൻഡിലെ രണ്ട് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ പുതിയ സൈനിക താവളങ്ങൾ സ്ഥാപിക്കാൻ യുഎസിന് അനുമതി ലഭിക്കും. ആർട്ടിക് മേഖലയിലെ സൈനിക ശക്തി വർധിപ്പിച്ച് സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കുകയാണ് അമേരിക്കയുടെ ചിരകാല സ്വപ്നമാണ് ഈ കരാറിലൂടെ നടപ്പിലാകുന്നത്. 1951ലെ യുഎസ്-ഡെൻമാർക്ക് പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ ധാരണ.


രാജ്യത്തിന്റെ പരമാധികാരം ഡെൻമാർക്കിൽ തുടരുമെന്ന് കരാറിൽ പറയുന്നുണ്ട്. ഗ്രീൻലാൻഡിലെ ജനങ്ങളുടെ സ്വയംനിർണയാവകാശവും കരാർ അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും രാജ്യത്തിന് മേൽ അമേരിക്കക്ക് ഭാ​ഗിക അധിനിവേശത്തിന് അധികാരം നൽകുന്ന കരാറാണിത്. ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കണമെന്ന ട്രംപിന്റെ താല്പര്യത്തെ ഡെൻമാർക്ക് എതിർത്തിരുന്നു. എന്നാൽ പുതിയ കരാർ വഴി ഗ്രീൻലാൻഡിലേക്ക് സൈനിക ശക്തി വർധിപ്പിച്ച് സാമ്രാജ്യത്വ അധിനിവേശ അജണ്ട നടപ്പിലാക്കുക തന്നെയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home