ഇളവ് കടലിൽ ഇറക്കിയ കപ്പലുകൾക്ക്
റഷ്യൻ എണ്ണകപ്പലുകൾക്ക് അനുവദിച്ച ഉപരോധ ഇളവ് ഒരു മാസം കൂടി നീട്ടിയതായി യുഎസ്

വാഷിങ്ടൺ: റഷ്യൻ എണ്ണക്കപ്പലുകൾക്ക് അമേരിക്ക പ്രഖ്യാപിച്ചിരുന്ന ഉപരോധത്തിൽ ഒരു മാസത്തെ ഇളവ് കൂടി നീട്ടി നൽകി. കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വഹിക്കുന്ന കപ്പലുകൾക്കാണ് ഇളവ്. യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് അറിയിപ്പ് പ്രകാരം ജൂൺ 17 വരെ ഇളവ് തുടരും. ഏപ്രിൽ 17-നോ അതിന് മുമ്പോ പുറപ്പെട്ട കടലിലുള്ള കപ്പലുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ ഇളവ് മെയ് 16 ന് അവസാനിച്ചിരുന്നു. മേയ് 18 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഉത്തരവ് ജൂൺ 17 വരെ നീളും.
Related News
നേരത്തെ മാർച്ച് 5 മുതൽ ഒരു മാസത്തേക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് യുഎസ് പ്രത്യേക ഇളവ് നൽകിയിരുന്നു. ഇതിന് പിന്നാലെ മറ്റു പല രാജ്യങ്ങൾക്കും സമാനമായ ഇളവ് ലഭിച്ചിരുന്നെങ്കിലും അത് ഏപ്രിൽ 11-ഓടെ അവസാനിച്ചു. ഇതോടെ പ്രതിസന്ധി രൂക്ഷമായി. തുടർന്ന് ഏപ്രിൽ 17-നാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കായി കടലിലുള്ള റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പൊതു ലൈസൻസ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയത്.
ഇറാൻ, ഉത്തര കൊറിയ, ക്യൂബ, ഉക്രെയ്നിന്റെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് എണ്ണ കൊണ്ടുപോകുന്നത് പൂര്‍ണ്ണമായും തടഞ്ഞിരിക്കയാണ്.










0 comments