print edition 172 വെനസ്വേലക്കാരെ നാടുകടത്തി യുഎസ്

വാഷിങ്‌ടൺ: നിക്കോളാസ് മഡൂറോ സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം സജീവമാക്കിയതിന് പിന്നാലെ അമേരിക്ക 172 വെനസ്വേലക്കാരെകൂടി നാടുകടത്തി. അവശ്യമായ രേഖകളില്ലെന്നാരോപിച്ചാണ് ഇവരെ വിമാനത്തിൽ ക രാക്കസിലേക്ക് അയച്ചത്. അഞ്ച് കുട്ടികളും 26 സ്ത്രീകളും 141 പുരുഷന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സമീപ മാസങ്ങളിൽ അമേരിക്കയിൽനിന്ന് തിരിച്ചയച്ച വെനസ്വേലക്കാരുടെ എണ്ണം 18,260 ആയി.










0 comments