കൊല്ലപ്പെട്ടവരില്‍ 32 ക്യൂബന്‍ പോരാളികളും
print edition യുഎസ് കടന്നാക്രമണത്തില്‍ കൊല്ലപ്പെട്ടത് 80ലേറെ പേര്‍

ഹവാന
മഡുറോയെ തട്ടിക്കൊണ്ടുപോയ ദിവസം യുഎസ് വെനസ്വേലയിൽ നടത്തിയ ആക്രമണങ്ങളിൽ 32 ക്യൂബൻ പോരാളികൾ കൊല്ലപ്പെട്ടതായി ക്യൂബ. ഇവർ ക്യൂബൻ സൈന്യത്തിലെയും രഹസ്യാന്വേഷണ വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണെന്ന് ഹവാന അറിയിച്ചു.
ക്യൂബയിൽ രണ്ടുദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. തങ്ങളുടെ പൗരന്മാർ വെനസ്വേലയുടെ സുരക്ഷയുറപ്പാക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്നും അമേരിക്കയുടേത് ക്രിമിനൽ ആക്രമണമാണെന്നും ക്യൂബൻ പ്രസിഡന്റ് മിഗ്വേല്‍ ഡിയസ് കനേല്‍ പറഞ്ഞു. യുഎസ് ആക്രമണത്തിൽ വെനസ്വേലയില്‍ എണ്‍പതിലധികംപേര്‍ കൊല്ലപ്പെട്ടെന്നാണ് ലാറ്റിനമേരിക്കയില്‍നിന്നുള്ള മാധ്യമ റിപ്പോർട്ടുകർ. യുഎസ് ആക്രമണത്തിൽ വെനസ്വേലയ്‌ക്കുണ്ടായ നാശനഷ്‌ടങ്ങൾ പാശ്ചാത്യമാധ്യമങ്ങള്‍ പുറത്തുവിടാന്‍ മടിക്കുകയാണ്.










0 comments