വെനസ്വേലയിലെ അമേരിക്കൻ വ്യോമാക്രമണം: രൂക്ഷവിമർശനവുമായി യുഎസ് ജനപ്രതിനിധി

വാഷിംഗ്ടൺ: വെനസ്വേലയിൽ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് പിന്നാലെ രൂക്ഷവിമർശനവുമായി യുഎസ് ജനപ്രതിനിധി സഭയിലെ അംഗവും ഡെമ്രോക്രാറ്റ് നേതാവുമായ ജിം മാക്ഗവേൺ. അമേരിക്കക്കാർക്ക് ആരോഗ്യപരിപാലനത്തിന് മതിയായ പണമില്ലെന്ന് ട്രംപ് പറയുമ്പോഴും യുദ്ധത്തിന് മുടക്കാൻ ധാരാളം പണമുണ്ടെന്നും ജിം മാക്ഗവേൺ കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ അനുമതിയില്ലാതെയും ഭൂരിപക്ഷം അമേരിക്കക്കാർ സൈനിക നടപടിയെ എതിർത്തിട്ടും ട്രംപ് വെനസ്വേലയിൽ ചെയ്തത് ന്യായീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് ജിം മാക്ഗവേൺ പ്രതികരിച്ചു.രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന നടപടി ജനാധിപത്യവിരുദ്ധമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. വെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരേ അമേരിക്കകത്തുനിന്നു തന്നെ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്.










0 comments