ad
Deshabhimani

അജ്ഞാതൻ വെടിയുതിർത്തു: ദക്ഷിണാഫ്രിക്കയിൽ 10 പേർ കൊല്ലപ്പെട്ടു

johannasberg shootout
വെബ് ഡെസ്ക്

Published on Dec 21, 2025, 11:19 AM | 1 min read

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ അജ്ഞാതൻ നടത്തിയ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ബെക്കേഴ്‌സ്‌ഡാലിലാണ് ആക്രമണം നടന്നത്. ദക്ഷിണാഫ്രിക്കയിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവയ്പാണിത്.ജോഹന്നാസ്ബർഗിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന പ്രദേശം.


ബെക്കേഴ്‌സ്‌ഡാലിലെ ഒരു അനധികൃത മദ്യശാലയ്‌ക്ക് സമീപമാണ് വെടിവയ്പ്പ് നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഡിസംബർ 6 ന്, തലസ്ഥാനമായ പ്രിട്ടോറിയയ്ക്ക് സമീപമുള്ള ഒരു ഹോസ്റ്റലിൽ തോക്കുധാരികൾ അതിക്രമിച്ചു കയറി വെടിവയ്പ്പ് നടത്തിയിരുന്നു. ഈ ആക്രമണത്തിൽ മൂന്ന് വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു.


നിയമവിരുദ്ധമായി മദ്യം വിൽക്കുന്ന ഒരു സ്ഥലത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു. 63 ദശലക്ഷം ആളുകൾ താമസിക്കുന്ന ദക്ഷിണാഫ്രിക്കയിൽ ഉയർന്ന കുറ്റകൃത്യനിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home