ad
Deshabhimani

ടേക്ക് ഓഫിനിടെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു; ആളപായമില്ല

united ariline fire
വെബ് ഡെസ്ക്

Published on Feb 03, 2025, 12:04 PM | 1 min read

ഹൂസ്റ്റൺ : ടെക്സസിലെ ഹൂസ്റ്റണിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു. ഹൂസ്റ്റണിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യുണെറ്റഡ് എയർലൈൻസ് വിമാനത്തിലാണ് അപകടമുണ്ടായത്. ടേക്ക് ഓഫിനിടെ റൺവേയിൽ വച്ച് വിമാനത്തിന്റെ എൻജിനിൽ തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറഞ്ഞു.


ജോർജ് ബുഷ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് യുണെറ്റഡ് എയർലൈൻസ് 1382 വിമാനത്തിൽ തീപടർന്നത്. ഞായറാഴ്ച പ്രാദേശിക സമയം 8.35 ഓടെയാണ് സംഭവം. വിമാനത്തിന്റെ എൻജിനിലും ചിറകിലും തീപിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home