യുനെസ്കോ ഡയറക്ടർ ജനറൽ സ്ഥാനത്തേക്ക് ഖാലിദ് അനാനിയെ നിർദേശിച്ച് എക്സിക്യൂട്ടീവ് ബോർഡ്

പാരിസ് : യുനെസ്കോയുടെ അടുത്ത ഡയറക്ടർ ജനറൽ ഡയറക്ടർ ജനറൽ സ്ഥാനത്തേക്ക് ഖാലിദ് അനാനിയെ നിർദേശിച്ച് എക്സിക്യൂട്ടീവ് ബോർഡ്. 2016 മുതൽ 2019 വരെ ഈജിപ്തിലെ മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരുന്നു അമ്പതിനാലുകാരനായ ഖാലിദ് അനാനി.
ഫ്രഞ്ച് വനിത ഊദ്രേ അസൂലെ ആണ് നിലവിലെ ഡയറക്ടർ ജനറൽ. കയ്റോ യൂണിവേഴ്സിറ്റിയിൽ പ്രഫസർ കൂടിയായ ഖാലിദിനാണ് നിയമനമെങ്കിൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള ആദ്യത്തെ ഡയറക്ടറാകും ഇദ്ദേഹം. അടുത്തമാസം ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ജനറൽ അസംബ്ലിയിൽ തീരുമാനം ഉണ്ടാവും.










0 comments