ad
Deshabhimani

നിയമലംഘനം പരിശോധിക്കും; ലെബനനിലേക്ക് പ്രത്യേക സംഘത്തെ അയക്കാനൊരുങ്ങി യുഎന്‍

lebanon

image : AP

വെബ് ഡെസ്ക്

Published on Jun 11, 2026, 03:40 PM | 1 min read

ബെയ്റൂട്ട് : ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അന്താരാഷ്ട്ര നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെ അയക്കാനൊരുങ്ങി ഐക്യരാഷ്ട്രസഭ.


അടുത്ത ആഴ്ച സംഘം ലെബനനിലെത്തുമെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾട്ടർ ടൂർക്ക് അറിയിച്ചു. തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു ദിവസം 16 പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യുഎന്നിന്റെ തീരുമാനം. സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടുള്ള എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും പരിശോധിച്ച് രേഖപ്പെട‍ുത്തുക എന്നതാണ് ലക്ഷ്യം.


വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ആയിരത്തിലധികം വ്യോമാക്രമണങ്ങൾ ഇസ്രയേൽ നടത്തിയിടിടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇസ്രയേലിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുന്ന യുദ്ധക്കുറ്റങ്ങൾ കൃത്യമായി രേഖപ്പെടുത്തി യുഎന്നിൽ സമർപ്പിക്കണമെന്ന് ലെബനൻ പ്രധാനമന്ത്രി കാബിനറ്റിൽ ആവശ്യപ്പെട്ടതിന് ശേഷമാണ് സംഘത്തെ അയക്കാനുള്ള തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home