print edition വെനസ്വേല: യുഎന്‍ രക്ഷാസമിതി പ്രത്യേക യോഗം 24ന്

ഐക്യരാഷ്‌ട്ര കേന്ദ്രം
വെനസ്വേലയിലേക്ക് അമേരിക്ക കടന്നുകയറ്റനീക്കം നടത്തവെ, ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്‌നം ചർച്ചചെയ്യാൻ യുഎൻ രക്ഷാസമിതി ബുധനാഴ്‌ച അടിയന്തര യോഗം ചേരും. പ്രശ്‌നം അടിയന്തരമായി ചർച്ച ചെയ്യണമെന്നും രക്ഷാകൗൺസിൽ യോഗം ചേരണമെന്നും വെനസ്വേല ആവശ്യപ്പെട്ടിരുന്നു. യുദ്ധസാധ്യത താൻ തള്ളിക്കളയുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
വെനസ്വേലയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈന രംഗത്തെത്തി. എണ്ണ കയറ്റുമതിയിലുൾപ്പെടെ അമേരിക്ക പുലർത്തുന്ന ഏകപക്ഷീയ ഭീഷണി അംഗീകരിക്കാനാവില്ലെന്ന് ചൈന പറഞ്ഞു. യുഎസ് നടപടിയെ ചൈന ശക്തമായി അപലപിച്ചു. അമേരിക്കന്‍ നീക്കത്തെ എതിര്‍ത്ത് റഷ്യയും കഴിഞ്ഞ ദിവസം രംഗത്തെത്തി.











0 comments