ad
Deshabhimani

print edition ആക്രമണങ്ങളിൽ നിന്ന്‌ പിന്മാറണം: യുഎന്‍

united nations
വെബ് ഡെസ്ക്

Published on Mar 07, 2026, 12:00 AM | 1 min read

ജനീവ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഒഴിവാക്കാൻ ഇറാനും യുഎസ്‌– ഇസ്രയേൽ സഖ്യവും ആക്രമണങ്ങളിൽ നിന്ന്‌ പിന്മാറണമെന്ന്‌ ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ കമീഷന്‍ മേധാവി വോൾക്കർ ടർക്ക്‌. സമാധാനത്തിന്‌ അവസരം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.


യുഎസും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനികാക്രമണം കാട്ടുതീ പോലെ പടരുകയാണെന്നും ഇതിന്‌ അടിയന്തിരമായി തടയിടണമെന്നും അദ്ദേഹം പറഞ്ഞു. ‘ബോംബാക്രമണങ്ങളും കൊലപാതകവും തുടരുകയാണ്‌. ഇരുപക്ഷവും ആക്രമണം അവസാനിപ്പിക്കാൻ മുൻകൈയെടുക്കണം. സംഘർഷത്തിന്‌ അയവ്‌ വരുത്താൻ മറ്റു രാജ്യങ്ങളും പൂർണമായി ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home