ad
Deshabhimani

print edition സംഘർഷം പരിഹരിക്കുന്നതിൽ യുഎന്നിന് ഒരു പങ്കുമില്ല: മാർകോ റൂബിയോ

marco rubio
വെബ് ഡെസ്ക്

Published on Feb 15, 2026, 12:14 AM | 1 min read

മ്യൂണിക്ക്‌: ലോകരാജ്യങ്ങൾക്കിടയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ഐക്യരാഷ്‌ട്ര സംഘടനയ്‌ക്ക്‌ ഫലത്തിൽ ഒരു പങ്കുമില്ലെന്ന്‌ യുഎസ്‌ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന സുരക്ഷാ സമ്മേളനത്തിൽ ശനിയാഴ്‌ച സംസാരിക്കുമ്പോഴാണ്‌ റൂബിയോയുടെ പരാമർശം.


ലോകത്ത്‌ ഒട്ടേറെ നന്മ കൊണ്ടുവരാനാകുന്ന സംഘടനയാണ്‌ യുഎൻ. എന്നാൽ‍, ഇപ്പോഴത്തെ വലിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യുഎന്നിനാകുന്നില്ല. ഗാസയിൽ പരിഹാരം കാണാനായില്ലല്ലോയെന്നും റൂബിയോ വിമർശമുന്നയിച്ചു. അമേരിക്കയുടെ ഇടപെടലിൽ ലോകത്തെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നുവെന്നും യുദ്ധങ്ങൾ ഒഴിവാക്കുന്നത്‌ താനാണെന്നുമുള്ള യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ വീമ്പിളക്കലുകളുടെ പശ്ചാത്തലത്തിലാണ്‌ റൂബിയോയുടെ പരാമർശം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home