യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം ഉടൻ അവസാനിപ്പിക്കണം: ആഹ്വാനവുമായി ഗുട്ടറസ്

ബ്രസ്സൽസ്: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങളോട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ബ്രസ്സൽസിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഗുട്ടെറസിന്റെ പ്രതികരണം.
നിലവിലെ സ്ഥിതിഗതികൾ തുടർന്നാൽ സാഹചര്യം കൈവിട്ടുപോകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനെതിരായ സൈനിക നീക്കം നിർത്താൻ അമേരിക്കയോടും ഇസ്രയേലിനോടും ആവശ്യപ്പെട്ടു. അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനോടും ഗുട്ടറസ് നിർദ്ദേശിച്ചു.
സംഘർഷം ആഗോള വ്യാപാരത്തെയും ഊർജ്ജ സുരക്ഷയെയും ബാധിക്കുമെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു. തടസ്സപ്പെട്ടിരിക്കുന്ന നിർണായക കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നും ആവശ്യപ്പെട്ടു. കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും നയതന്ത്ര ചർച്ചകൾക്ക് തയാറാകണമെന്നും അദ്ദേഹം ആവർത്തിച്ചു.










0 comments