ഡൽഹി പ്രക്ഷോഭങ്ങൾക്ക് ബ്രിട്ടണിൽ ഐക്യദാർഢ്യം

ലണ്ടൻ: ഡൽഹിയിലെ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ യുകെയിലെ പ്രവാസി സംഘടനകളുടെ പ്രതിഷേധം. സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, കേംബ്രിജ് സൗത്ത് ഏഷ്യൻ ഫോറം, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, എസ്ഒഎഎസ് അംബേദ്കർ സൊസൈറ്റി തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ എന്നിവർക്ക് നേരെയുണ്ടാകുന്ന പൊലീസ് മർദനങ്ങളെയും ലൈംഗിക അതിക്രമങ്ങളെയും പ്രതിഷേധക്കാർ അപലപിച്ചു. എസ്എഫ്ഐ നേതൃത്വത്തിൽ കാർഡിഫ്, ലീഡ്സ്, എഡിൻബറോ എന്നിവിടങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.








0 comments