വീണ്ടും യുദ്ധഭീതി; മിസൈൽ ഭീഷണി മുന്നറിയിപ്പ് നൽകി യുഎഇ

അബുദാബി: വീണ്ടും മിസൈൽ ഭീഷണി മുന്നറിയിപ്പ് സന്ദേശം നൽകി യുഎഇ. രാജ്യത്തെ ലക്ഷ്യമിട്ട് മിസൈൽ ഭീഷണിയുള്ള സാഹചര്യത്തിലാണ് പൗരന്മാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയതെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) പ്രസ്താവനയിലൂടെ അറിയിച്ചു.
മിസൈൽ ഭീഷണി കണ്ടെത്തിയ സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തിറക്കുന്ന മുന്നറിയിപ്പുകളും അപ്‌ഡേറ്റുകളും കൃത്യമായി പിന്തുടരണമെന്നും പ്രസ്താവനയിൽ പറയുന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ താത്കാലിക ശമനം വരുത്തിക്കൊണ്ട് അമേരിക്കയും ഇറാനും ഒപ്പുവച്ച താത്കാലിക സമാധാനകരാറിന്റെ കാലാവധി തിങ്കളാഴ്ച അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യത്ത് അവസാനമായി മിസൈൽ ഭീഷണി മുന്നറിയിപ്പ് ഉണ്ടായത് മെയ് മാസത്തിലാണ്. തുടർന്ന് പശ്ചിമേഷ്യയിൽ കടുത്ത സംഘർഷാവസ്ഥ നിലനിന്നിരുന്നെങ്കിലും ജനങ്ങളെ ബാധിച്ചിരുന്നില്ല. പലപ്പോഴും ആക്രമണങ്ങൾ ഇരു രാജ്യങ്ങളുടെയും ആസ്ഥാനങ്ങളിലേക്കാണ് നടന്നിരുന്നത്. എന്നാൽ നിലവിലെ സാഹചര്യം വീണ്ടും പശ്ചിമേഷ്യയിലെ യുദ്ധഭീതിയിലാഴ്ത്തുകയാണ്.










0 comments