ഇന്ധനത്തിന് ചിലവേറും; യുഎഇയില്‍ ഒക്ടോബറില്‍ പെട്രോൾ, ഡീസൽ വിലയില്‍ വര്‍ധന

ദുബായ്: യുഎഇയിൽ ഒക്ടോബർ ഒന്നുമുതൽ ഇന്ധനവില വർധിക്കും. ഒക്ടോബറിലെ പെട്രോൾ, ഡീസൽ വില അധികൃതർ പ്രഖ്യാപിച്ചു. സെപ്തംബറിലെ നിരക്കിനെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ട്.
സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.40 ദിർഹമാകും. സെപ്തംബറിൽ 3.80 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് 4.28 ദിർഹം നൽകണം. നിലവിലെ വില 3.69 ദിർഹമാണ്. ഇ-പ്ലസ് 91 പെട്രോളിന്റെ വില 3.61ൽ നിന്ന് 4.21 ദിർഹമായി ഉയരും. ഡീസൽ വില ലിറ്ററിന് 4.30ൽ നിന്ന് 4.80 ദിർഹമായും വർധിച്ചു.
ആഗോള വിപണിയിലെ വിലമാറ്റങ്ങൾക്കനുസരിച്ച് യുഎഇയിലെ ഇന്ധനവില ക്രമീകരിക്കുന്ന സംവിധാനം 2015ലാണ് നിലവിൽ വന്നത്. ഫെബ്രുവരി 28ന് ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് യുഎഇയിലെ ഇന്ധനവിലയിൽ 60 ശതമാനത്തിലേറെ വർധനയുണ്ടായിരുന്നു. ജൂലൈയിൽ വില കുറഞ്ഞെങ്കിലും ആഗസ്തിലും സെപ്തംബറിലും വീണ്ടും ഉയർന്നു.









0 comments