ad
Deshabhimani

print edition ഒറ്റപ്പെട്ടെ തോന്നലിൽ യുഎഇ

uae flag
avatar
അനസ് യാസിന്‍

Published on Apr 30, 2026, 12:25 AM | 1 min read

മനാമ: ഇറാന്‍ വിഷയത്തില്‍ ഒറ്റപ്പെടുത്തിയെന്ന തോന്നലും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള തന്ത്രപരമായ അടുപ്പവുമാണ്‌ യുഎഇ ഒപെക്കിൽനിന്ന്‌ പിന്മാറാനുള്ള തീരുമാനത്തിന്‌ പിന്നിലെന്ന്‌ റിപ്പോർട്ടുകൾ. സൗദി അറേബ്യയുമായി സൈനിക-സാമ്പത്തിക ബന്ധം ശക്തമാക്കുന്ന പാകിസ്ഥാനോടുള്ള വിയോജിപ്പും ഈ നീക്കത്തിന് പിന്നിലുണ്ടെന്നും കരുതുന്നു. ഇറാന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാടില്‍ യുഎഇക്ക് കടുത്ത നീരസമുണ്ട്. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ കേന്ദ്രബാങ്കില്‍ സൂക്ഷിച്ചിരുന്ന 350 കോടി ഡോളര്‍ യുഎഇ കഴിഞ്ഞയാഴ്ച തിരികെ വാങ്ങി.


യുഎഇയുടെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. വിപണിയിലെ നിയന്ത്രണങ്ങളില്‍ നിന്ന് മോചിതമാകുന്നതോടെ യുഎഇക്ക് തങ്ങളുടെ ഉല്‍പ്പാദന ശേഷി പ്രതിദിനം 50 ലക്ഷം ബാരലിലേക്ക് വേഗത്തില്‍ ഉയര്‍ത്താനാകും. ഒപെകിന്റെ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി വിപണിയില്‍ ഇടപെടുന്നത് വഴി ആഗോള വിതരണത്തില്‍ നേരിട്ട് മാറ്റങ്ങള്‍ വരുത്താനും യുഎഇക്ക് സാധിക്കും. മറ്റ് ചില അംഗരാജ്യങ്ങളും ഈ പാത പിന്തുടരുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ഒപെക് നേതൃത്വം. ഇന്ത്യയുള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ യുഎഇയുടെ നീക്കത്തെ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home