പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്കുമായി യുഎഇ

പ്രതീകാത്മക ചിത്രം
അബുദാബി: പശ്ചിമേഷ്യയിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന പ്രകോപനങ്ങളും യുദ്ധസമാനമായ സാഹചര്യവും നിലനിൽക്കെ, പൗരന്മാർക്ക് യാത്രാവിലക്കേർപ്പെടുത്തി യുഎഇ. ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കാണ് യുഎഇ വിദേശകാര്യ മന്ത്രാലയം കർശന വിലക്കേർപ്പെടുത്തിയത്.
മേഖലയിൽ സംഘർഷം പുകയുന്ന പശ്ചാത്തലത്തിൽ പൗരന്മാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. നിലവിൽ ഈ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ പൗരന്മാരോട് എത്രയും വേഗം മടങ്ങാൻ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ എംബസിയുമായോ വിദേശകാര്യ മന്ത്രാലയവുമായോ ബന്ധപ്പെടണം. ഇറാൻ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎഇ പൗരന്മാർ +971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
മേഖലയിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള ഇടപെടലുകൾ തുടരുന്നത് പ്രവാസികളടക്കമുള്ള ആയിരക്കണക്കിന് ആളുകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.










0 comments