Deshabhimani

print edition ജപ്പാനിൽ ‘ദുജ്വാൻ' കടുക്കുന്നു;
20 ലക്ഷംപേരെ മാറ്റി

japan Dujuan

Photo: Reuters

വെബ് ഡെസ്ക്

Published on Sep 22, 2026, 01:30 AM | 1 min read

ടോക്യോ : പസിഫിക്കിലെ ‘സൂപ്പർ എൽനിനോ' പ്രതിഭാസത്തിന്റെ പ്രത്യാഘാതമായി ജപ്പാനിൽ കനത്ത നാശം വിതച്ച് ‘ദുജ്വാൻ' ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. വിവിധ പ്രവിശ്യകളിൽനിന്നായി 20 ലക്ഷത്തോളംപേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാൻ സർക്കാർ അടിയന്തിര ഉത്തരവിറക്കി. ടോക്യോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ രാത്രിയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും പലയിടങ്ങളിലും റെക്കോർഡ് മഴ രേഖപ്പെടുത്തി.


മണിക്കൂറിൽ 143 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റ്‌ ചിലയിടങ്ങളിൽ 198 കിലോമീറ്റർ വരെ വേഗത്തിൽ ആഞ്ഞടിച്ചു. ട്രെയിൻ ഗതാഗതം പൂർണമായി നിർത്തിവച്ചു. അമ്പതിനായിരത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി. ഈവർഷം ജപ്പാനെ ബാധിക്കുന്ന 25-ാമത് ചുഴലിക്കാറ്റാണിത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home