Deshabhimani

വിലക്കയറ്റവും ജനരോഷവും

റഷ്യയിൽ നിന്നും 25 ലക്ഷം ടൺ എണ്ണ വാങ്ങിക്കാൻ അമേരിക്ക, മറ്റ് രാജ്യങ്ങൾക്കുള്ള വിലക്ക് തുടരും

Trump hypocrisy
വെബ് ഡെസ്ക്

Published on Oct 10, 2026, 05:32 PM | 3 min read

വാഷിങ്ടൺ:രാജ്യം ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ വര്‍ധിച്ചു വരുന്ന വിലക്കയറ്റ ഭീഷണിയും ജനരോഷവും മറികടക്കാൻ വഴിയില്ലാതെ ഡൊണൾഡ് ട്രംപ് ഭരണകൂടം. റഷ്യയിൽ നിന്നും വൻ തോതിൽ ഡീസൽ ഇറക്കുമതി ചെയ്യാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. റഷ്യയിൽ നിന്നും എണ്ണ വാങ്ങിച്ച് ഉക്രെയ്ൻ യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുന്നു എന്ന പേരിൽ ഇന്ത്യയും ചൈനയും ഉൾപ്പെടെ ലോക രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധിക നികുതി ചുമത്താൻ നിയമാനുമതി ഉറപ്പാക്കിയത് കഴിഞ്ഞ മാസമാണ്. ഇതിന് പിന്നാലെയാണ് അമേരിക്ക തന്നെ റഷ്യൻ എണ്ണയ്ക്ക് തത്സമയം തീരുമാനമെടുത്ത് ഒര്‍ഡര്‍ നൽകിയത്.


അടിയന്തരമായി 3,00,000 ടൺ ഡീസൽ ഇറക്കുമതിക്ക് ഉത്തരവ് നൽകിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ സമ്മതിച്ചു. നവംബര്‍ മാസത്തിൽ 5,00,000 ഡീസലിന് കൂടി ഓര്‍ഡര്‍ നൽകിയിട്ടുണ്ട്. ഇതിന് പുറമെ 10 ലക്ഷം ടണ്ണു കുടി എത്തിക്കും. തുടര്‍ന്നും വലിയ ഇറക്കുമതി ഉണ്ടാകുമെന്നും ട്രംപ് പരസ്യപ്പെടുത്തി.


തലകുത്തിമറിഞ്ഞ്

ട്രംപിന്റെ ന്യായീകരണം


ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിച്ചപ്പോൾ രാജ്യത്തെ 'ക്രെംലിന്റെ ലോൺഡ്രമാറ്റ്' എന്നാണ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പോൾ തങ്ങളുടെ ഇറക്കുമതിയെ ന്യായീകരിക്കുന്നത് ജനങ്ങളുടെ ബുദ്ധിമുട്ട് പറഞ്ഞാണ്.


കർഷകർക്കും ട്രക്ക് ഡ്രൈവർമാർക്കും സാധാരണക്കാർക്കും ഈ ഇറക്കുമതി വലിയ ആശ്വാസം നൽകും എന്നാണ് ന്യായം. വെള്ളിയാഴ്ചയാണ് വാങ്ങൽ കരാര്‍ അന്തിമമായത്.


ഇന്ത്യയ്ക്ക് എതിരെ റഷ്യൻ എണ്ണ വാങ്ങിക്കുന്നതിൽ വലിയ വിലക്കുകളും ഭീഷണികളും പ്രതികാര നികുതി ചുമത്തിയിരുന്നതാണ്. ആദ്യഘട്ടം 25 ശതമാനം നികുതി പ്രഖ്യാപിച്ചു. പിന്നീട് ഒരു 25 കൂടി കൂട്ടിച്ചേര്‍ത്ത് 50 ശതമാനം വരെ എത്തിച്ചു. വ്യാപാര കരാറിൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ ഉൽപന്നങ്ങൾക്ക് വൻ നികുതി ഇളവുകൾക്ക് നരേന്ദ്രമേദി സര്‍ക്കാര്‍ ഭയന്ന് വഴങ്ങിയതോടെ 25 ശതമാനം കുറവ് വരുത്തി.


ഇതിനിടെ ഇന്ത്യ വീണ്ടും റഷ്യ എണ്ണയിലേക്ക തിരിയേണ്ട നിസഹായത നേരിട്ടു. ഭീഷണി തുടരവെ വീണ്ടും പ്രകോപിതനായി 100 ശതമാനം വരെ ഉപരോധന നികുതി ചുമത്താനുള്ള അധികാരം പ്രസിഡന്റിൽ നിക്ഷിപ്തമാക്കുന്ന 'ലിൻഡ്സെ ഗ്രഹാം സാൻക്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട്' (Lindsey Graham Sanctioning Russia and Iran Act) നിയമം പാസാക്കി എടുത്തു. ഈ നിയമം മുൻനിര്‍ത്തി ഇതര രാജ്യങ്ങളെ അധീശത്വത്തിന് കീഴിലാക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ആഭ്യന്തര പ്രശ്നങ്ങളിൽ വഴി മുട്ടി റഷ്യയുടെ നേര്‍ക്ക് കൈനീട്ടി പോവുന്നത്.


ട്രംപ് ഇപ്പോൾ അമേരിക്കൻ ജനത നേരിടുന്നതായി പറയുന്നതിന്റെ എത്രയോ ഇരട്ടി ദുരിതങ്ങളാണ് ഇന്ത്യയിലെ ജനങ്ങൾ നേരിട്ടത്. ഇപ്പോഴും രാജ്യത്തെ പെട്രോൾ ഡീസൽ വില സര്‍വ്വകാല റെക്കോര്‍ഡിൽ ഉയര്‍ന്നു നിൽക്കുന്നു. ഭാരം പരമാവധി ജനങ്ങളുടെ ചുമലിൽ വെക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയം കൂടിയായതോടെ ദുരിതങ്ങൾ രൂക്ഷമായി തുടരുന്നു. അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യത്തെ ജനങ്ങളും ദുരിതങ്ങളിലും വിലക്കയറ്റ ഭീഷണിയിലും കഴിയുന്നു. ലോകത്തിലെ പകുതി രാജ്യങ്ങളും അമേരിക്കയുടെ തരിഫ് ഭീഷണിക്ക് കീഴിൽ ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട്.


യുഎസ് മിഡ് ടേം ഇലക്ഷൻ

നവംബര്‍ മൂന്ന് എന്ന കടമ്പ


വൻകിട കുത്തകകളും സ്ഥിര വരുമാനക്കാരും ഒഴികെ യു എസിൽ ജനം വലിയ ജീവിത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങൾ തീര്‍ത്തും തകര്‍ന്ന നിലയിലും സാധാരണക്കാര്‍ക്ക് അപ്രാപ്യമായും മാറിയിരിക്കുന്നു. ഇതിനിടെ സര്‍വേകളിൽ എല്ലാം ട്രംപിന് എതിരായ വികാരം റിപ്പോര്‍ട് ചെയ്യപ്പെട്ടു.


ഡീസൽ പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച സാഹചര്യമാണ് നിലനിന്നത്. അതുവരെ ഇതര രാജ്യങ്ങളെ ഭീഷണിപ്പെടുത്തി എണ്ണ വാങ്ങിച്ചിരുന്നത് ഇറാൻ കടുത്ത നിലപാട് എടുത്തതോടെ തടയപ്പെട്ടു. ഹോര്‍മുസ് അടച്ചിട്ട് ഇറാൻ അതേ നിലപാടിൽ തുടരുകയാണ്. അമേരിക്കയിൽ കാര്‍ഷിക ആവശ്യങ്ങൾക്കും വീടുകൾ ചൂടാക്കാനുള്ള ഉപകരണങ്ങൾക്കും ദീര്‍ഘദൂര ട്രക്കുകൾക്കും ഡീസൽ ഏറ്റവും അത്യാവശ്യമാണ്. ഡീസൽ ക്ഷാമം വന്നതോടെ തണുപ്പുകാലത്ത് ജനങ്ങൾ മരവിച്ച് മരിക്കും എന്ന വിമര്‍ശനം വരെ ഉയര്‍ന്നു.


വെനസ്വേലയിൽ അധീശത്വം ഉറപ്പിച്ചെങ്കിലും അവിടെ ഖനനം ചെയ്തെടുക്കുന്ന കട്ടിയുള്ള ക്രൂഡ് വേര്‍തിരിക്കാനും സംസ്കരിക്കാനും സൗകര്യമില്ല. അമേരിക്കയിൽ നിലവിലുള്ള ഇത്തരം സംവിധാനങ്ങളാവട്ടെ കാലഹരണപ്പെട്ടതും അതിനാൽ ചെലവേറിയതുമാണ്. കഴിഞ്ഞ അരനൂറ്റാണ്ടോളമായി ഈ രംഗത്ത് സര്‍ക്കാര്‍ നിക്ഷേപം ഉണ്ടായിട്ടില്ല. യു എസിൽ സംസ്കരിച്ച് എടുക്കുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും എണ്ണ ലഭിച്ചിരുന്നതാണ്. സ്വകാര്യ മേഖലയും നഷ്ടം മുൻനിര്‍ത്തി നിക്ഷേപത്തിന് തയാറായില്ല.


ഈ വര്‍ഷം മാത്രമല്ല

അടുത്തവര്‍ഷവും തുടരേണ്ടി വരും


അമേരിക്ക നേരിടുന്ന ഇന്ധന പ്രതിസന്ധി പരിഗണിക്കുമ്പോൾ 2027 വരെ റഷ്യയെ ആശ്രിയിക്കേണ്ടി വരും എന്നാണ് വിലയിരുത്തുന്നത്. യു-എസ്-ഇറാൻ യുദ്ധം ആരംഭിച്ചതുമുതൽ രാജ്യത്ത് ഡീസൽ വില 70 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ട്. ഇനിയും മുകിലേക്ക് പോകുന്ന സാഹചര്യം ഗുരുതരമാവും. 2027 ഏപ്രിലിൽ വരെ റഷ്യൻ ആശ്രിതത്വം ഇപ്പോഴത്തെ നിലയിൽ തുടരേണ്ടി വരുമെന്ന് യു എസ് മാധ്യമങ്ങൾ തന്നെ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home